Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ രക്തസാക്ഷിയെന്ന് ഡിവൈഎഫ്ഐ പ്രമേയം. കണ്ണൂർ കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്. 2024 ഏപ്രിൽ 5നായിരുന്നു പാനൂർ മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടാവുകയും ഷെറിൻ കൊല്ലപ്പെടുകയും ചെയ്തത്. ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ.
അതേസമയം സംഭവം നടന്ന സമയത്ത് ഷെറിനെ ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട ആൾക്കാരെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.
വീടിന്റെ ടെറസിന് മുകളില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ബോംബ് പൊട്ടുകയും ഷെറിന്‍ കൊല്ലപ്പെടുകയും ചെയ്തത്. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. . മരണസമയത്ത് ഷെറിന്‍റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് വിവാദമായപ്പോള്‍ മരണവീട്ടില്‍ പോയതാണെന്നായിരുന്നു സിപിഎം നേതാക്കൾ ന്യായീകരിച്ചത്
സമാനമായ കേസിൽ പാനൂര്‍ ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് പ്രവർത്തകര്‍ക്ക് സിപിഎം കഴിഞ്ഞ വര്‍ഷം രക്തസാക്ഷി സ്മാരകം പണിതിരുന്നു. ഷൈജു, സുബീഷ് എന്നീ പ്രവർത്തകര്‍ക്ക് വേണ്ടിയാണ് സിപിഎം സ്മാരകം ഉണ്ടാക്കിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയായിരുന്നു ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ എം.വി ഗോവിന്ദന്‍ പിന്മാറുകയും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും
---------------
Hindusthan Samachar / Roshith K