രാജസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ട്രാവലര്‍ ഇടിച്ചു കയറി; 15 മരണം
Rajasthan, 3 നവംബര്‍ (H.S.) രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 15 മരണം. നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ല
accident


Rajasthan, 3 നവംബര്‍ (H.S.)

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 15 മരണം. നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയില്‍, മടോഡ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ബികാനെറിലെ കപില്‍ മുനി ആശ്രമത്തില്‍ നിന്നു പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ജോധ്പൂരിലെ സുര്‍സാഗര്‍ നിവാസികളാണ്.

15 യാത്രക്കാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇവരെ ആദ്യം ഒസിയാനിലെ ആശുപത്രിയിലെത്തിക്കുയും കൂടുതല്‍ ചികില്‍സയ്ക്കായി പിന്നീട് ജോധ്പൂരിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

---------------

Hindusthan Samachar / Sreejith S


Latest News