Enter your Email Address to subscribe to our newsletters

Thrissur, 3 നവംബര്‍ (H.S.)
55ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരക്ക് തൃശൂര്‍ രാമനിലയത്തില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം നേടിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജന്‍, ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി, ഷംല ഹംസ തുടങ്ങിയവര്‍ നടിമാരുടെ വിഭാഗത്തിലും മുന്‍ നിരയില്‍ ഉണ്ട്. 128 എന്‍ട്രികള്‍ ആണ് ഇക്കുറി വന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിര്‍ണയം നടത്തിയത്.
ശനിയാഴ്ച നിശ്ചയിച്ചിരുന്ന അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷമാണ് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ സംസ്ഥാന ചലചിത്ര അക്കാദമി പുനസംഘടിപ്പിക്കുകയും ചെയ്തു. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ആമ് അക്കാദമി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ പ്രേംകുമാര്‍ അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ റസൂലിന്റെ സ്ഥാനം ഏറ്റേടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തതുമില്ല.
---------------
Hindusthan Samachar / Sreejith S