Enter your Email Address to subscribe to our newsletters

Thrissur, 3 നവംബര്‍ (H.S.)
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ്. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി.
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ് ഞെട്ടിച്ചിരിക്കുകയാണ്. മികച്ച ചിത്രം, സംവിധായകന്‍, സ്വഭാവനടന്‍, ഛായാഗ്രാഹകന്‍, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകല്‍പന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. സംവിധായകനുള്ള പുരസ്‌കാരം ചിദംബരം നേടി. കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രേമലു' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ ഓരുക്കിയ ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് - പാരഡൈസ് (പ്രസന്ന വിതനഗേ)
സ്വഭാവ നടന്‍ -സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍
സ്വഭാവ നടി - ലിജോമോള്‍
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ - പായല്‍ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം
വിഷ്വല്‍ എഫക്റ്റ് - ARM
നവാഗത സംവിധായകന്‍ -ഫാസില്‍ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ
ജനപ്രിയചിത്രം -പ്രേമലു
നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ന്‍വില്ല
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് -പെണ്‍ -സയനോര-ബറോസ്
ആണ്‍ -രാജേഷ് ഗോപി -ബറോസ്
വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ന്‍വില്ല
മേക്കപ്പ് -റോണക്‌സ് സേവ്യര്‍ - ഭ്രമയുഗം, ബൊഗെയ്ന്‍വില്ല
ശബ്ദരൂപകല്പന - ഷിജിന്‍ മെല്‍വിന്‍, അഭിഷേക് -മഞ്ഞുമ്മല്‍ ബോയ്‌സ്
സിങ്ക് സൗണ്ട് -അജയന്‍ അടാട്ട് -പണി
കലാസംവിധാനം-അജയന്‍ ചാലിശ്ശേരി -മഞ്ഞുമ്മല്‍ ബോയ്‌സ്
എഡിറ്റിംഗ് -സൂരജ് -കിഷ്‌കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)
മികച്ച പിന്നണി ഗായകന്‍- കെ.എസ്. ഹരിശങ്കര്‍ ( ഗാനം: കിളിയേ, ചിത്രം: എആര്‍എം)
മികച്ച സംഗീത സംവിധായകന്‍(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്‌സേവ്യര്‍ ( ചിത്രം: ഭ്രമയുഗം)
മികച്ച സംഗീത സംവിധായകന്‍- സുഷിന്‍ ശ്യാം (ചിത്രം: ബോഗേയ്ന്‍വില്ല)
മികച്ച ഗാനരചയിതാവ്- വേടന്‍ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച തിരക്കഥ(അഡാപ്‌റ്റേഷന്‍)- 1. ലാജോ ജോസ് 2. അമല്‍ നീരദ് (ചിത്രം: ബോഗേയ്ന്‍വില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. 128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തി. ഇതില്‍ 38 ചിത്രങ്ങളാണ ജൂറിക്ക് മുന്നില്‍ അവസാനഘട്ടത്തില്‍ എത്തിയത്.
---------------
Hindusthan Samachar / Sreejith S