ഉപരാഷ്ട്രപതി കേരളത്തില്‍; സ്വീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍
Thiruvanathapuram, 3 നവംബര്‍ (H.S.) രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതിസി.പി. രാധാകൃഷ്ണന്‍ കേരളത്തില്‍. തിരുവനന്തപുരത്ത് എത്തിയ ഉപരാഷ്ട്രപതിയെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്വീകരി
vice president


Thiruvanathapuram, 3 നവംബര്‍ (H.S.)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതിസി.പി. രാധാകൃഷ്ണന്‍ കേരളത്തില്‍. തിരുവനന്തപുരത്ത് എത്തിയ ഉപരാഷ്ട്രപതിയെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി െ്രക.എന്‍. ബാലഗോപാല്‍, പാര്‍ലമെന്റ് അംഗം ഡോ. ജോണ്‍ ബ്രിട്ടാസ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.....

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. കൊല്ലം ഫാത്തിമ മാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി കൊല്ലത്തേക്ക് യാത്ര തിരിച്ചത്.

കൊല്ലത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (FICEA) അംഗങ്ങളുമായും ഉഫരാഷ്ട്രപതി സംവദിക്കും. രാജ്യത്തെ എല്ലാ കയര്‍ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍.

നാളെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

---------------

Hindusthan Samachar / Sreejith S


Latest News