സജന ബി സാജനെതിരെ സൈബർ ആക്രമണം: മഹിളാ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്
Pathanamthitta, 30 നവംബര്‍ (H.S.) രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരസ്യ നിലപാട് എടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജന് എതിരെ വ്യാപക സൈബർ ആക്രമണത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജ
Cyber attack


Pathanamthitta, 30 നവംബര്‍ (H.S.)

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരസ്യ നിലപാട് എടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജന് എതിരെ വ്യാപക സൈബർ ആക്രമണത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതയ്ക്ക് എതിരെയാണ് കേസ് എടുത്തത്. സജന ബി സാജനെതിരെ രഞ്ജിത സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി വീഡിയോ ഇട്ടതിനാണ് കേസ്.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ എഐസിസിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു രഞ്ജിത പുളിക്കൻ ഫേസ്ബുക്കിൽ സജന ബി സാജനെതിരെ സൈബറാക്രമണം നടത്തിയത്. എല്ലാത്തിനും കണക്കുചോദിക്കാൻ അവൻ തിരിച്ചെത്തും എന്നാണ് രഞ്ജിത ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാൽ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കൻ്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാൽ മതിയായിരുന്നു, കാത്തിരുന്നോളൂ, അവൻ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല എന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ രഞ്ജിത പറയുന്നുണ്ട്. ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവൻ തിരിച്ചെത്തുമെന്ന് കുറിച്ചാണ് രഞ്ജിത വീഡിയോ പങ്കുവച്ചത്.

അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് എഡിജിപി നിർദേശം. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News