Enter your Email Address to subscribe to our newsletters

Palakkad, 30 നവംബര്‍ (H.S.)
ലൈംഗിക പീഡനക്കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്ളാറ്റില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും പരാതിക്കാരി ഫ്ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല.
എംഎല്‍എയുടെ ഓഫീസിലും പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്.
പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു. പരിശോധനയ്‌ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടംഗ സംഘമായാണ് പരിശോധന.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടെങ്കിലും പിന്നീട് എ.ഡി.ജി.പി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നപ്പോള്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പി നിര്‍ദേശം നല്‍കി.ഇതോടെ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു.രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.രാഹുല്‍ കോയമ്ബത്തൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് സംശയമുണ്ട്.
പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.നടന്നത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമെന്ന യുവതിയുടെ മൊഴിയിലും പൊലീസ് പരിശോധന നടത്തി.വീര്യം കൂടിയ മരുന്ന് നല്‍കിയെന്നും ഗര്‍ഭഛിദ്രം നടത്തിയത് രണ്ടു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നല്‍കി. അമിത രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായതിനാല്‍ ചികിത്സ തേടിയെന്നും മൊഴിയുണ്ടായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം ഡോക്ടര്‍മാരെ ബന്ധപ്പെട്ട് പൊലീസ് സ്ഥിരീകരിച്ചു. യുവതി പൊലീസിന് നല്‍കിയ മെഡിക്കല്‍ രേഖകളും തെളിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് നല്‍കിയത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്നും ഉറപ്പിച്ചു. ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നാണിത്.
ശബ്ദരേഖയിലേത് യുവതിയുടെ ശബ്ദമ തന്നെയെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദ പരിശോധന നടത്തും. യുവതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ സംഘം നീക്കം തുടങ്ങി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR