Enter your Email Address to subscribe to our newsletters

Uttarakhand , 30 നവംബര്‍ (H.S.)
ABVP യുടെ പ്രൊ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാരം സ്മൈൽ റൊട്ടി ബാങ്ക് ഫൌണ്ടേഷൻ പ്രസിഡന്റ് ശ്രീ. ശ്രീകൃഷ്ണ പാണ്ഡെക്ക്..
71-ാമത് ദേശീയ സമ്മേളനവേദിയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ. പുഷ്കർ സിംഗ് ധാമി സ്മരണികയും ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും അദ്ദേഹത്തിന് കൈമാറി.
സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ വിശിഷ്ടമായ സംഭാവനകളെയും നിരന്തരമായ സേവന മനോഭാവത്തെയും ഈ അഭിമാനകരമായ പുരസ്കാരം അംഗീകരിക്കുന്നു.
ബാല ഭിക്ഷാടനം ഇല്ലാതാക്കൽ, നിസ്സഹായരായ മാനസികരോഗികളെ പരിചരിക്കൽ, ജയിൽ അന്തേവാസികളുടെ പുനരധിവാസം എന്നീ മേഖലകളിൽ ശ്രീ പാണ്ഡേ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ഈ നിരന്തരമായ ശ്രമമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR