Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
തൃശൂര്‍: ചാലക്കുടി കാടുകുറ്റിയില്‍ ചാലക്കുടി പുഴയുടെ അറങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. ഞായര്‍ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
കുടുംബ സുഹൃത്തുക്കളായ ആറംഗ സംഘമാണ് അറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ സംഘത്തിലെ ഒമ്പതുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കൃഷ്ണന്‍ ഒഴുക്കിപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം പിന്നീട്. അമ്മ: മിനി. സഹോദരന്‍: അഖില്‍
---------------
Hindusthan Samachar / Roshith K