Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.2011-ല്‍ പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിൽ എത്തിയ സിപിഐ പ്രാദേശിക നേതാവിനാണ് മർദനമേറ്റത്. ഇയാളെ മർദിക്കുകയും അന്യായമായി ലോക്കപ്പിലിടുകായും ചെയ്തു.
സംഭവത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവിൽ പിഎം മനോജിന് സിഐ ആയും ഡിവൈഎസ്പി ആയും പ്രൊമോഷൻ ലഭിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.
---------------
Hindusthan Samachar / Roshith K