Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
ദക്ഷിണാഫ്രിക്കക്കെതിരായ ആവേശകരമായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ ഉജ്ജ്വല വിജയം. 350 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 332 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചറി (135), രോഹിത് ശർമ, നായകൻ കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ പിഴച്ചെങ്കിലും മധ്യനിര ശക്തമായ തിരിച്ചുവരവ് നടത്തി. മാത്യു ബ്രീറ്റ്സ്കെ (72), മാർക്കോ ജാൻസൻ (70), കോർബിൻ ബോഷ് (67) എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പിൽ ഇന്ത്യൻ ക്യാമ്പ് ഒന്നു വിറച്ചെങ്കിലും, കൃത്യ സമയത്തുള്ള ബൗളിംഗ് പ്രകടനങ്ങളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. 49.2 ഓവറിൽ 332 റൺസിന് എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക പരാജയം സമ്മതിക്കുകയായിരുന്നു.
---------------
Hindusthan Samachar / Roshith K