Enter your Email Address to subscribe to our newsletters

Ernakulam, 30 നവംബര്‍ (H.S.)
414 ദിവസമായി തുടരുന്ന മുനമ്പം സമരം ഭൂസംരക്ഷണ സമിതി ഇന്ന് അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള അനുമതി നൽകി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
കഴിഞ്ഞ ദിവസമാണ് മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവായത്. ഇതിന് പിന്നാലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ 410 ദിവസത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാനും തീരുമാനമായി. താൽക്കാലികമായി മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് നിയമ മന്ത്രി പി. രാജീവ് നിരാഹാര സമരം നടത്തുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. എന്നാൽ കോർ കമ്മിറ്റി നിലപാടിൽ പ്രതിഷേധിച്ച് ഇന്നു മുതൽ പുതിയ സമരം ആരംഭിക്കാനാണ് ബിജെപി അനുകൂല വിഭാഗത്തിൻ്റെ തീരുമാനം.
എന്നാൽ വിഷയത്തിൽ ശാശ്വത പരിഹാരം ആവിശ്യപെട്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. വഖഫ് ആസ്തി രജിസ്റ്ററിൽ നിന്ന് ഭൂമി നീക്കം ചെയ്ത് മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് വിമത ചേരിയുടെ നീക്കം. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ, രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും, ഭൂസംരക്ഷണ സമിതി മുനമ്പം ജനതയെ ചതിച്ചുവെന്നും വിമത സമര സമിതി അംഗം ഫിലിപ്പ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR