Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് റിനി പറയുന്നു. അതിക്രമത്തിന് ഇരയായ സ്ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ ഈശ്വര്‍ കാറ്റില്‍പ്പറത്തി. തന്നെ നിരന്തരം തേജോവധം ചെയ്ത അയാള്‍ ഇപ്പോള്‍ അതിക്രമത്തിന് ഇരയായ യുവതിയെ നിന്ദ്യവും ക്രൂരവുമായ രീതിയില്‍ അധിക്ഷേപിക്കുകയാണ്.
ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നത്. രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയ്ക്കുന്ന തരത്തില്‍ നടപടി ചുരുങ്ങരുതെന്നും റിനി കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Roshith K