Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
കോഴിക്കോട്: ആരോഗ്യ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസ്.കോഴിക്കോട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെതിരെയാണ് പരാതി. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഉണ്ണികൃഷ്ണൻ നിരന്തരം അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്തെന്നാണ് പരാതി.
പകലും രാത്രിയും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. ഇതേതുടർന്നാണ് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയത്. പരാതി ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് ഉണ്ണികൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാൾക്കെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയുമായി ഇയാൾ അടുത്ത കാലത്ത് വീണ്ടും സൗഹൃദത്തിലാകുകയായിരുന്നു. പിന്നീട് ഫോൺ നമ്പറും വാങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ യുവതിയെ ശല്യപ്പെടുത്താൻ തുടങ്ങിയത്.
---------------
Hindusthan Samachar / Roshith K