Enter your Email Address to subscribe to our newsletters

Athirapalli, 30 നവംബര്‍ (H.S.)
അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സുധീർ (55) ആണ് മുങ്ങി മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സുഹൃത്തുമായി പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. പുഴയില്‍ നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് പുഴയില്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ആഴമുള്ള ഭാഗമായതിനാലും അടിത്തട്ടില്‍ പ്രളയത്തില്‍ അടിഞ്ഞ മരങ്ങള്‍ കിടക്കുന്നതിനാലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ചാലക്കുടിയില്‍ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
അതേസമയം, കാടുകുറ്റിയില്‍ ചാലക്കുടിപ്പുഴയുടെ അറങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്ബിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കുടുംബ സുഹൃത്തുക്കളായ ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട ഒമ്ബതുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR