Enter your Email Address to subscribe to our newsletters

Kochi, 4 നവംബര്‍ (H.S.)
കേരള സഭയിലെ ആദ്യ സന്യാസിനി മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. വരുന്ന എട്ടിനു വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ പ്രതിനിധിയായെത്തുന്ന മലേഷ്യയിലെ പെനാങ് രൂപതയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വൈകിട്ട് 4.30നു പദവി പ്രഖ്യാപനം നടത്തും.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും മാര്‍പാപ്പയുടെ പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ വിവിധ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മദര്‍ ഏലീശ്വായുടെ തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.
മദര്‍ ഏലീശ്വായുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്മരണിക പ്രകാശനം ചെയ്യും. കോഫി ടേബിള്‍ ബുക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീലയ്ക്കു കൈമാറും. തുടര്‍ന്ന് ഏലീശ്വചരിതം ഗാനശില്‍പം അവതരിപ്പിക്കും.
---------------
Hindusthan Samachar / Sreejith S