Enter your Email Address to subscribe to our newsletters

Kannur, 4 നവംബര്‍ (H.S.)
സിപിഎമ്മും കെപിസിസി പ്രസിഡന്റും തമ്മിലുളള പോര് മുറുകുന്നു. ചാവശ്ശേരിയില്‍ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും സണ്ണി ജോസഫിന് ഇറങ്ങിപ്പോരേണ്ടി വന്നിരുന്നു. ഇതിലാണ് കടുത്ത് വിമര്‍ശനം സണ്ണി ഉന്നയിക്കുന്നത്.
കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. എം.വി. ജയരാജന്‍ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. എം.വി. ജയരാജന്റെ സ്ത്രീധന പൈസ കൊണ്ടാണ് റോഡ് നിര്‍മാണം എന്നറിഞ്ഞിരുന്നെങ്കില്‍ പോകില്ലായിരുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന പരിപാടിയില്‍ സ്ഥലത്തെ എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കും. എം.വി. ജയരാജന് അത് മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കില്‍ അതില്‍ സഹതാപമേയുള്ളു. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്നു കരുതിയെങ്കില്‍ തെറ്റിപ്പോയി. എം.വി.ഗോവിന്ദനും പിണറായി വിജയനും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. നവകേരള സദസില്‍ അനുവദിച്ച വികസന പദ്ധതികളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
''നവകേരള സദസാകുന്ന മല പ്രസവിച്ചത് എലിയെയാണ്. നവകേരള സദസ് വഴി എന്ത് വികസനമാണ് ഉണ്ടായത്. ഒരു നിയോജക മണ്ഡലത്തില്‍ 7 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. അതിന് നവകേരള സദസ് വേണോ ? എംഎല്‍എയോട് ചോദിച്ചാല്‍ പോരെ. നവകേരള സദസിന് മുന്‍പ് പേരാവൂര്‍ മണ്ഡലത്തിലെ 18 വികസന പദ്ധതികള്‍ സംബന്ധിച്ച് കത്തു കൊടുത്തു. ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തട്ടിക്കൂട്ടിയ പരിപാടിയായിരുന്നു നവകേരള സദസെന്നും സണ്ണി ജോസപ് വിമര്‍ശിച്ചു.
---------------
Hindusthan Samachar / Sreejith S