Enter your Email Address to subscribe to our newsletters

Kerala, 4 നവംബര്‍ (H.S.)
ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 57കാരന്‍. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി.ജയപ്രകാശാണ് ഭീഷണി സന്ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റായി ഇട്ടത്. പിന്നാലെ ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സുരക്ഷാ സന്‍ഹിത 170 പ്രകാരമാണ് അറസ്റ്റ്.
ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി മരിക്കുമെന്ന് കാണിച്ച് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ഇക്കാര്യമറിഞ്ഞ് അന്വേഷിച്ചിറങ്ങിയ പൊലീസിനെ കണ്ട് ഒരാള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാകുന്നതും കസ്റ്റഡിയിലെടുക്കുന്നതും.
---------------
Hindusthan Samachar / Sreejith S