‘കിഫ്ബിയുടെ പ്രവർത്തനം പ്രസക്തം; സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായി’; മുഖ്യമന്ത്രി
Kerala, 4 നവംബര്‍ (H.S.) തിരുവനന്തപുരം: കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്‌ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചി
‘കിഫ്ബിയുടെ പ്രവർത്തനം പ്രസക്തം; സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായി’; മുഖ്യമന്ത്രി


Kerala, 4 നവംബര്‍ (H.S.)

തിരുവനന്തപുരം: കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്‌ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത വന്നത്. 150 പാലങ്ങൾ കിഫ്ബിയിൽ പൂർത്തിയായി. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കളിക്കളങ്ങളിലും ആശുപത്രികളിലും കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നു. വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലും കിഫ്ബി യുടെ സഹായം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറിച്ച് നേരത്തെ തന്നെ എല്ലാവർക്കും അറിയാം. കിഫ്ബിയുടെ പ്രസക്തിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ഒരു ബോഡി കോർപ്പറേറ്റ് ധനകാര്യ സ്ഥാപനമായി രൂപീകരിച്ചു. സംസ്ഥാന വരുമാനത്തിന് പുറത്തുനിന്ന് അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് സമാഹരിക്കുന്നതിനാണ് ഇത്. 'കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട്, 1999' (2000 ലെ ആക്ട് 4) പ്രകാരം രൂപീകരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണ് KIIFB.

2016-17 സാമ്പത്തിക വർഷം മുതൽ അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ മൊത്തം അടങ്കലിൽ മുൻഗണനാ പ്രധാന പദ്ധതികൾക്ക് ധനസഹായം നൽകുക എന്നതാണ് KIIFB യുടെ നിലവിലെ ദൗത്യം. ഇതുവരെ 60,102.51 കോടി രൂപയുടെ 821 പദ്ധതികൾക്ക് KIIFB അംഗീകാരം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം (റോഡുകൾ, പാലങ്ങൾ, ജലപാതകൾ, ലൈറ്റ് മെട്രോ റെയിൽ), വൈദ്യുതി, ജലവിതരണം തുടങ്ങിയ എല്ലാ സുപ്രധാന മേഖലകളെയും ഈ പദ്ധതികൾ ഉൾക്കൊള്ളുന്നു.

---------------

Hindusthan Samachar / Roshith K


Latest News