Enter your Email Address to subscribe to our newsletters

Koduvally, 4 നവംബര്‍ (H.S.)
വോട്ട്ക്രമക്കേട് ആരോപണം ഉയര്‍ന്ന കൊടുവള്ളി നഗരസഭയില്‍ നടപടി. കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫിസറുമായ വി.എസ്.മനോജിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും ഉത്തരവ് ഇറങ്ങാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മനോജിനു പകരം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ അനില്‍കുമാര്‍ നൊച്ചിയിലിനെയാണ് കൊടുവളളി നഗരസഭാ സെക്രട്ടറിയായി നിയമിച്ചത്. തിങ്കളാഴ്ച യുഡിഎഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലെത്തി കൊടുവള്ളി നഗരസഭയിലെ വോട്ടര്‍ പട്ടിക ക്രമക്കേടിനെക്കുറിച്ച് പരാതി നല്‍കിയിരുന്നു.
നഗരസഭയിലെ 37 വാര്‍ഡുകളില്‍നിന്ന് ഒപ്പിട്ടു നല്‍കിയ ഫോം 5.13,14 എന്നിവ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും ബള്‍ക്ക് ട്രാന്‍സ്ഫര്‍ നടത്തിയതു സംബന്ധിച്ച രേഖകളും നഗരസഭ ഓഫിസില്‍ ഇല്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സിന്ധു കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സെക്രട്ടറിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും എല്ലാ പരാതികളും പരിശോധിച്ചു പരിഹരിക്കുമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും അറിയിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S