പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ റൂട്ടിൽ കെഎസ്ആർടിസി 4 സർവീസ് ആരംഭിച്ചു
Payyannur, 4 നവംബര്‍ (H.S.) പഴയങ്ങാടി∙ പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ റൂട്ടിൽ കെഎസ്ആർടിസിയുടെ 4 ബസുകൾ ഇന്നലെ മുതൽ സർവീസ് തുടങ്ങി. പയ്യന്നൂരിൽ എം.വിജിൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. രാവിലെ 6.5ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലെത്തുന്ന തരത്തിലും ക
പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ റൂട്ടിൽ കെഎസ്ആർടിസി 4 സർവീസ് ആരംഭിച്ചു


Payyannur, 4 നവംബര്‍ (H.S.)

പഴയങ്ങാടി∙ പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ റൂട്ടിൽ കെഎസ്ആർടിസിയുടെ 4 ബസുകൾ ഇന്നലെ മുതൽ സർവീസ് തുടങ്ങി. പയ്യന്നൂരിൽ എം.വിജിൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. രാവിലെ 6.5ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലെത്തുന്ന തരത്തിലും കണ്ണൂരിൽ 6.05ന് പുറപ്പെട്ട് പയ്യന്നൂരിലേക്കെത്തുന്ന വിധത്തിലാണ് ആദ്യസർവീസ്. വൈകിട്ട് 7 നാണ് കണ്ണൂരിലേക്കും പയ്യന്നൂരിലേക്കുമുള്ള അവസാന സർവീസ്. പഴയങ്ങാടിയിൽനിന്ന് വൈകിട്ട് 8നും 9നുമിടയിൽ കണ്ണൂരിലേക്കും സമാനമായ രീതിയിൽ കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്കും കെഎസ്ആർടിസി അല്ലെങ്കിൽ സ്വകാര്യ ബസ് എങ്കിലും സർവീസ് നടത്തണം എന്നാണ് യാത്രക്കാർ ആവശ്യം ഉന്നയിക്കുന്നത്.

പഴയങ്ങാടി,ചെറുകുന്ന് തറ, ഇരിണാവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പഴയങ്ങാടിയിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, പയ്യന്നൂർ കെഎസ്ആർടി എടിഒ ആൽവിൻ ടി സേവ്യർ, കെ.പത്മനാഭൻ, വി.വിനോദ്, പി.ജനാർദനൻ, വരുൺ ബാലകൃഷ്ണൻ, ചെറുകുന്ന് തറയിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി, വൈസ് പ്രസിഡന്റ് എം.ഗണേശൻ, കെ.വി.ശ്രീധരൻ, കെ.വി.രാമകൃഷ്ണൻ, ഇരിണാവിൽ ടി.ചന്ദ്രൻ എം.ബാലകൃഷ്ണൻ, കണ്ണാടിയൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

---------------

Hindusthan Samachar / Roshith K


Latest News