Enter your Email Address to subscribe to our newsletters

Kannur, 4 നവംബര്‍ (H.S.)
റേഷൻ വിതരണത്തിൽ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. അന്ത്യോദയ അന്നയോജന വിഭാഗത്തിലെ മഞ്ഞകാർഡുകാർക്ക് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് റേഷൻ വിഹിതം നൽകാനാണ് നീക്കം.
കാർഡിലെ ഓരോ അംഗത്തിലും പ്രതിമാസം ഏഴര കിലോ ധാന്യം വീതം ഇതുവഴി ലഭിക്കുന്നതാണ്. റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം.
നിലവിൽ മഞ്ഞക്കാർഡ് ഉടമകൾക്ക് പ്രതിമാസം 35 കിലോ ധാന്യമാണ് ലഭിക്കുന്നത്. അതായത്, കാർഡിൽ ഒരംഗമാണ് ഉള്ളതെങ്കിലും ഈ അരി ലഭിക്കും. അംഗസംഖ്യയ്ക്ക് അനുസൃതമായി അരി വിതരണം ചെയ്യുകയാണെങ്കിൽ കൂടുതൽപ്പേരുള്ള കുടുംബത്തിന് ഗുണം ചെയ്യുമെന്ന് കേന്ദ്രം കണക്കുക്കൂട്ടുന്നു.
പിഎച്ച്എച്ച് (പിങ്ക്) എൻപിഎസ് (നീല) കാർഡ് ഉടമകൾക്ക് നിലവിൽ അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് റേഷൻ വിഹിതം നൽകുന്നത്.
ഇതുപോലെ തന്നെ മഞ്ഞക്കാർഡിനും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന് ശേഷമാണ് മഞ്ഞക്കാർഡിന് 35 കിലോ ധാന്യം നൽകി തുടങ്ങിയത്.
---------------
Hindusthan Samachar / Sreejith S