15 പേരുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഒരുങ്ങി തന്നെ
Thiruvanathapuram, 4 നവംബര്‍ (H.S.) തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി കോണ്‍ഗ്രസ്. 15 സീറ്റുകളില്‍ കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.. സൈനിക സ്‌കൂള്‍ - ജി
Congress Bihar Assembly Elections


Thiruvanathapuram, 4 നവംബര്‍ (H.S.)

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി കോണ്‍ഗ്രസ്. 15 സീറ്റുകളില്‍ കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.. സൈനിക സ്‌കൂള്‍ - ജി. രവീന്ദ്രന്‍ നായര്‍, ഞാണ്ടൂര്‍കോണം - പി.ആര്‍. പ്രദീപ്, ചെമ്പഴന്തി-കെ. ശൈലജ, മണ്ണന്തല - വനജ രാജേന്ദ്രബാബു, തുരുത്തുമ്മൂല-മണ്ണാമൂല രാജേഷ്, വലിയവിള - വി. മോഹനന്‍ തമ്പി, നേമം - നേമം ഷജീര്‍, മേലാംകോട്- ജി. പത്മകുമാര്‍, കാലടി - എസ്. സുധി, കരുമം - സി.എസ്.ഹേമ, വെള്ളാര്‍ - ഐ. രഞ്ജിനി, കളിപ്പാന്‍കുളം-യു.എസ്.രേഷ്മ, കമലേശ്വരം-എ. ബിനുകുമാര്‍, ചെറുവയ്ക്കല്‍- കെ.എസ്. ജയകുമാരന്‍, അലത്തറ-വി.ജി. പ്രവീണ സുനില്‍ എന്നിവരെയാണ് ഇന്ന് സ്ഥാനാര്‍ഥികളില്‍ ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ പ്രഖ്യാപിച്ചത്. നേരത്തെ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി.

ആര്‍എസ്പി 5 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കുറുവന്‍കോണം-എസ്.മായ, കരിക്കകം - ദേവിക സുനില്‍, അമ്പലത്തറ - ബി.ഷീജ, പുഞ്ചക്കരി-സിമി എസ്.ശിവന്‍, ആറ്റിപ്ര-എസ്.സത്യപാല്‍ എന്നിവരാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍. സിഎംപിക്കു മൂന്നു സീറ്റാണുള്ളത്. തൈക്കാട്-എം.ആര്‍.മനോജ്, ഇടവക്കോട് -വി.ആര്‍.സിനി, കണ്ണമൂല-സി.ടി.സോണി എന്നിവരാണ് മത്സരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News