Enter your Email Address to subscribe to our newsletters

Thiruvanathapuram, 5 നവംബര്‍ (H.S.)
ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസന്‍ മരണപ്പെട്ടു. ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ കൊടുമണ്‍ ഭാഗത്തുള്ള 57 കാരനാണ് മരണപ്പെട്ടത്.കഴിഞ്ഞ മാസം വീണു കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്ത പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ മധ്യവയസ്ന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിവില്ല. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഉടന്‍ നഗരസഭ ഇടപ്പെട്ട് ഇവരുടെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ളം പരിശോധന നടത്തുകയും ചെയ്തു. വീട്ടില്‍ നിന്നല്ല രോഗം പിടിപ്പെട്ടത് എന്നും കണ്ടെത്തി. ഇപ്പോള്‍ ഒരു മാസത്തോളമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുന്‍പ് പനി പിടിച്ചു. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S