കെഎസ്ആർടിസി പുതിയ വോൾവോ പരീക്ഷണ ഓട്ടം നടത്തി; ഹൈവേയിൽ 100 കിലോമീറ്റർ വേഗത പരിഗണിക്കുമെന്ന് മന്ത്രി
Thiruvananthapuram, 5 നവംബര്‍ (H.S.) കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസ് പരീക്ഷണ ഓട്ടം നടത്തി. ഹൈവേയിൽ വോൾവോ ബസിൻ്റെ വേഗത 100 കിലോമീറ്ററായി ഉയർത്തുന്നത് പരിഗണനയിൽ ആണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. റൂട്ടിനെ കുറിച്ച് തീരുമാനം ആയിട്ടില്ലെന്
K B GANESH KUMAR


Thiruvananthapuram, 5 നവംബര്‍ (H.S.)

കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസ് പരീക്ഷണ ഓട്ടം നടത്തി. ഹൈവേയിൽ വോൾവോ ബസിൻ്റെ വേഗത 100 കിലോമീറ്ററായി ഉയർത്തുന്നത് പരിഗണനയിൽ ആണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. റൂട്ടിനെ കുറിച്ച് തീരുമാനം ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പുതിയ വോൾവോ ഗതാഗത വകുപ്പിന്റെ പുതിയ പൊൻതൂവലെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

പുതിയ വോൾവോ ബസ്സിന്റെ റൂട്ട് സംബന്ധിച്ച് പൂർണ തീരുമാനമായിട്ടില്ല. പുതിയ വന്ദേ ഭാരത് ചിലപ്പോൾ ഇതിന്റെ കളക്ഷന് ബാധിച്ചേക്കാം. അതുകൂടി പരിഗണിച്ചാകും റൂട്ട് കൺഫോം ചെയ്യുക. വളരെ സേഫ്റ്റി ഉള്ള വണ്ടിയാണ് പുതിയ വോൾവോയെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിക്ക് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ അഭിമാനമായ സ്ഥാനം ഉണ്ടന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ല്ല പ്രവർത്തനങ്ങളും തെറ്റുകളും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ സന്തോഷം. കെഎസ്ആർടിസിയുടെ വളർച്ചയിൽ അസഹിഷ്ണുത കാണിക്കുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്തെ മത്സരം ഓട്ടത്തെ നേരിടാൻ തീരുമാനിച്ചു അതോടെ മിന്നൽ പണിമുടക്ക് നടത്തി. നിയമന ലംഘനം നടത്തുന്നവരെ പിടിക്കുമ്പോൾ മിന്നൽ പണിമുടക്കാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. അതിനെ നേരിടാൻ കെഎസ്ആർടിസി ബസുകൾ എറണാകുളത്ത് എത്തിച്ചു. എറണാകുളം ടൗണിലെ കെഎസ്ആർടിസി ബസുകളുടെ എണ്ണം കൂട്ടാൻ ആണ് വകുപ്പ് ശ്രമിക്കുന്നത് എറണാകുളത്തേക്ക് പോയിട്ടുള്ള ബസുകൾ ഇനി മുതൽ അവിടെത്തന്നെ സർവീസ് നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ ബസുകൾ എറണാകുളം റൂട്ടിൽ കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News