Enter your Email Address to subscribe to our newsletters

Kerala, 5 നവംബര്‍ (H.S.)
ഇന്ത്യയിലെ ഒടിടി വ്യൂവര്‍ഷിപ്പ് കണക്കുകളില്‍ ഞെട്ടിക്കുകയാണ് ഒരു മലയാള ചിത്രം. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ യൂണിവേഴ്സിലെ ആദ്യ ഭാഗമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ആ ചിത്രം. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലാണ് ഇത് ഉള്ളത്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെയുള്ള ഒരു വാരത്തിലെ കണക്കുകളാണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രസ്തുത വാരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഒടിടിയില്‍ കണ്ട ചിത്രം ലോകയാണ്. ഇന്ത്യന്‍ സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ കാന്താര ചാപ്റ്റര്‍ 1 പോലും ലോകയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേ ഉള്ളൂ.
ലോകയും കാന്താരയും ഒരേ ദിവസമാണ് ഒടിടിയില്‍ എത്തിയത്. ഒക്ടോബര്‍ 31 ന്. ഇതില്‍ ലോക കണ്ടത് 38 ലക്ഷം പേരാണെങ്കില്‍ കാന്താര കണ്ടിരിക്കുന്നത് 35 ലക്ഷം പേരാണ്. മൂന്ന് ദിവസത്തെ വ്യൂവര്‍ഷിപ്പ് ആണ് ഇരു ചിത്രങ്ങളുടേതും. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകരുടെ എണ്ണമാണ് ലിസ്റ്റില്‍ ഉള്ളത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ലോകയുടെ റിലീസ്. കാന്താര എത്തിയത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും.
---------------
Hindusthan Samachar / Roshith K