Enter your Email Address to subscribe to our newsletters

Thiruvananthapuram, 5 നവംബര്‍ (H.S.)
ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തലാണ് അനുമതി നല്‍കിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും മറ്റ് ഡോക്ടര്‍മാരും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിക്കുന്നത്. പുതിയ മെഡിക്കൽ കോളേജുകളിലും തസ്തികകൾ സൃഷ്ടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കണ്‍സള്‍ട്ടൻ്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്‌ട്രോ എന്‍ട്രോളജി 1, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ 1, അസിസ്റ്റൻ്റ് സര്‍ജന്‍ 8, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 48 എന്നിങ്ങനെയാണ് തസ്തികകള്‍. ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് തസ്തികയില്‍ ജനറല്‍ മെഡിസിന്‍ 12, ജനറല്‍ സര്‍ജറി 9, ഒബി ആൻ്റ് ജി 9, പീഡിയാട്രിക്‌സ് 3, അനസ്‌തേഷ്യ 21, റേഡിയോഡയഗ്നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറന്‍സിക് മെഡിസിന്‍ 5, ഓര്‍ത്തോപീഡിക്‌സ് 4, ഇഎന്‍ടി 1 എന്നിങ്ങനെയും തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സര്‍ജര്‍ 4, കണ്‍സള്‍ട്ടൻ്റ് ഒബി ആൻ്റ് ജി 1, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് ഒബി ആൻ്റ് ജി 3, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് പീഡിയാട്രിക്‌സ് 3, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് അനസ്തീഷ്യ 4, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR