Enter your Email Address to subscribe to our newsletters

New delhi, 5 നവംബര്‍ (H.S.)
ഇന്ത്യന്‍ സൈന്യത്തിനു മതമോ ജാതിയോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉയര്‍ന്ന ജാതിക്കാരായ '10 ശതമാനം' പേരുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ സൈന്യമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനാണ് പ്രതിരോധ മന്ത്രിയുടെ മറുപടി. സായുധ സേനയെ വിഭജിക്കാന്‍ കോണ്‍ഗ്രസ് എംപി ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''പ്രതിരോധ സേനയില്‍ സംവരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സംവരണം ഉണ്ടായിരിക്കണം. ഞങ്ങള്‍ സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ സൈന്യത്തില്‍ നമ്മുടെ സൈനികര്‍ക്ക് ഒരു മതം മാത്രമേയുള്ളൂ, സൈന്യ ധര്‍മ്മം'' - രാജ്‌നാഥ് സിങ് പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും രംഗത്തെത്തി. രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, നമ്മുടെ സൈനികര്‍ ധീരത പ്രകടിപ്പിച്ചതുകൊണ്ടാണ് ഇന്ത്യ തല ഉയര്‍ത്തി നിന്നതെന്നും രേഖാ ഗുപ്ത പറഞ്ഞു.
---------------
Hindusthan Samachar / Sreejith S