Enter your Email Address to subscribe to our newsletters

Kozikode, 5 നവംബര്‍ (H.S.)
കോഴിക്കോട് ∙ കസ്റ്റംസ് പാനൽ അഭിഭാഷകയെന്നു പരിചയപ്പെടുത്തി കസ്റ്റംസ് പിടികൂടിയ സ്വർണം കുറഞ്ഞ വിലയിൽ നൽകാമെന്നറിയിച്ചു യുവതിയിൽ നിന്നു 56.50 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ പ്രതിയെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. അഭിഭാഷകയും പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശിയുമായ പി.കെ.പ്രവീണ (38) ആണു പിടിയിലായത്.
2023 ജനുവരിയിലാണ് പ്രതി മാവൂർ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. കസ്റ്റംസ് പരിശോധനയിൽ പിടികൂടുന്ന സ്വർണം ഏറ്റെടുക്കുന്നതിനു പണം നൽകിയാൽ കൂടിയ കമ്മിഷൻ ലഭിക്കുമെന്നു യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു യുവതി വീട്ടിലുണ്ടായിരുന്ന സ്വർണം പ്രതിയുടെയും സുഹൃത്തുക്കളുടെയും പേരിൽ നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പല ദിവസങ്ങളിലായി പ്രതിക്ക് 56.50 ലക്ഷത്തോളം രൂപ നൽകുകയായിരുന്നു.
എന്നാൽ പണവും സ്വർണവും ലഭിക്കാതായതോടെ യുവതി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ താമസിക്കുന്ന പ്രവീണയെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / Roshith K