കോഴിക്കോട്: നഗരസഭയുടെ ചവറ്റുകുട്ട ഇടപാടിൽ 47.32 ലക്ഷം രൂപയുടെ ക്രമക്കേടെന്നു പ്രതിപക്ഷം
Kozhikode, 5 നവംബര്‍ (H.S.) മുക്കം∙ നഗരസഭയുടെ ചവറ്റു കുട്ട ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടും വാങ്ങിയതിൽ ചട്ട ലംഘനവും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 47.32 ലക്ഷം രൂപയുടെ ക്രമക്കേടും പാഴ് ചെലവും ചട്ട ലംഘനവും നടന്നതായി പ്രതിപക്ഷത്തെ വേണു കല്ലുരുട്ടി
കോഴിക്കോട്: നഗരസഭയുടെ ചവറ്റുകുട്ട ഇടപാടിൽ 47.32 ലക്ഷം രൂപയുടെ ക്രമക്കേടെന്നു പ്രതിപക്ഷം


Kozhikode, 5 നവംബര്‍ (H.S.)

മുക്കം∙ നഗരസഭയുടെ ചവറ്റു കുട്ട ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടും വാങ്ങിയതിൽ ചട്ട ലംഘനവും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 47.32 ലക്ഷം രൂപയുടെ ക്രമക്കേടും പാഴ് ചെലവും ചട്ട ലംഘനവും നടന്നതായി പ്രതിപക്ഷത്തെ വേണു കല്ലുരുട്ടി, എം.മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ ആരോപിച്ചു. വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം.

74,36, 000 രൂപ ചെലവഴിച്ച് വേസ്റ്റ് ബിൻ വാങ്ങിയതിലാണ് ഗുരുതരമായ ക്രമക്കേടുകളെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടികാട്ടുന്നു. ആവശ്യമായ ബിന്നുകളുടെ എണ്ണം തിട്ടപ്പെടുത്താതെ സാധനം വാങ്ങിയത് മൂലം 3000 ൽ അധികം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യാതെ കൂട്ടിയിരിക്കയാണെന്നും പ്രതിപക്ഷം ചൂണ്ടികാട്ടുന്നു.

ബിന്നുകൾ വാങ്ങിയത് സംബന്ധിച്ച ഫയലുകളുടെ പകർപ്പ് വിവരാവകാശ നിയമ പ്രകാരം വാങ്ങി പരിശോധന നടത്തിയപ്പോഴാണ് ഇടപാടിന്റെ വിശദാംശങ്ങൾ അറിഞ്ഞതെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. കേരള സ്റ്റോർ പർച്ചേഴ്സ് മാന്വലും തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനുള്ള മാർഗ്ഗ രേഖകളും പാലിക്കാതിയാണ് 1.12 കോടി രൂപയുടെ അടങ്കൽ തയാറാക്കി 74.36 ലക്ഷം രൂപ ചെലവഴിച്ച് ചവറ്റു കൊട്ട ഇടപാട് നടത്തിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

വലിയ തുകയുടെ സാധനങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലായ ഗവ.ഇ മാർക്കറ്റ് പ്ലേസ് (ജെം) വഴി വാങ്ങണമെന്ന ചട്ടവും ലംഘിച്ചു. നടപടിക്രമങ്ങളുടെ വീഴ്ച ചൂണ്ടി ആദ്യ തവണത്തെ ടെൻഡർ റദ്ദാക്കി വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

---------------

Hindusthan Samachar / Roshith K


Latest News