Enter your Email Address to subscribe to our newsletters

Thrissur, 5 നവംബര്‍ (H.S.)
കുപ്രസിദ്ധകുറ്റവാളി ബാലമുരുകൻ തൃശൂരിൽ നിന്നും രക്ഷപെടുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട് പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആലത്തൂരിലും സമീപ ജില്ലകളിലുമായി ബാലമുരുകനായി വ്യാപക തെരച്ചിൽ നടക്കുകയാണ്.
ഇന്നലെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ജയിൽ പരിസരത്ത് നിന്ന് തടവുകാരൻ രക്ഷപ്പെട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചതിനുശേഷം ബാലമുരുകൻ മുണ്ട് അഴിച്ചു ഉടുത്ത് സ്വതന്ത്രനായി പുറത്തേക്കിറങ്ങി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്നാട് പൊലീസിന്റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട് പൊലീസ് ലാഘവത്തോടെയാണ് ബാലമുരുകനെ കൈകാര്യം ചെയ്യുന്നത്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ
കടുത്ത നിലപാടിൽ കൊഴിഞ്ഞമ്പാറയിലെ സിപിഐഎം വിമതർ; തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെതിരെ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ നീക്കം
ഇന്നലെ പുലർച്ചെ പുലർച്ചെ രണ്ടരയോടെ വിയ്യൂർ ജയിലിന് സമീപം പാടൂക്കാട് വച്ചാണ് ബാലമുരുകനെ ഒടുവിൽ കണ്ടത്. മോഷ്ടിച്ചത് എന്ന് കരുതുന്ന സൈക്കിളിൽ വരികയായിരുന്ന ബാലമുരുകൻ, പൊലീസിനെ കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടിരക്ഷപ്പെട്ടുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഒപ്പം കൊടുങ്ങല്ലൂർ-ഷോർണൂർ സംസ്ഥാനപാതയിലൂടെയുള്ള ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കണക്കുകൂട്ടുന്നു. നഗരത്തിലും സമീപ ജില്ലകളിലും ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തെരച്ചിൽ തുടരും.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ
ശബരിമല കട്ടിളപ്പാളി മോഷണക്കേസിൽ എൻ. വാസു പ്രതി; കട്ടിളപ്പാളികൾ പോറ്റിക്ക് കൈമാറിയത് വാസുവിന്റെ ശുപാർശയിലെന്ന് എസ്ഐടി
തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും സമാനരീതിയിൽ ബാലമുരുകൻ ചാടിപ്പോയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR