Enter your Email Address to subscribe to our newsletters

Chennai, 5 നവംബര്‍ (H.S.)
2026 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി സ്ഥാപകനും നടനുമായ വിജയ്‌യെ പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ ആഗ്രഹങ്ങള്‍ക്കും ഇതോടെ അവസാനമായി.
കരൂരില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ടാണ് വിജയ് യോഗത്തില്‍ സംസാരിച്ചത്. തെറ്റായ വിവരങ്ങളും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. സത്യത്തിന്റെയും നിയമത്തിന്റെയും ഭാഗത്തു നിന്നുകൊണ്ട് എല്ലാം അതിജീവിക്കും. കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെ വിജയ് അപലപിച്ചു. തമിഴ്‌നാട്ടില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. എവിടെയാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറക്കത്തില്‍ നിന്ന് എന്ന് ഉണരുമെന്നും വിജയ് ചോദിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത്
---------------
Hindusthan Samachar / Sreejith S