Enter your Email Address to subscribe to our newsletters

Angamaly, 6 നവംബര്‍ (H.S.)
അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു.
കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും.കുഞ്ഞിനെ അമ്മൂമ്മയുടെ അരികില്‍ കിടത്തിയ ശേഷം അമ്മ റൂത്ത് അടുക്കളയില്‍ ജോലിയിലായിരുന്നു. തിരിച്ച് വന്ന് നോക്കുമ്ബോഴാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയില്‍ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു ആക്രമണം. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍. ആന്‍റണി-റൂത്ത് ദമ്ബതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെല്‍ന. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാർന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR