Enter your Email Address to subscribe to our newsletters

Kannur, 6 നവംബര്‍ (H.S.)
തളിപ്പറമ്പ് ∙ റാഗിങ്ങിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾ കോടതി ഉത്തരവുമായി പരീക്ഷയെഴുതാനെത്തി ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നു വിധേയമാക്കിയതായി പരാതി. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ ബികോം വിദ്യാർഥിയായ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണു മർദനമേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തിൽ കോളജിൽ വന്നുവെന്ന കാരണം പറഞ്ഞു മർദിച്ചെന്നാണു പരാതി.
കഴിഞ്ഞ ജൂൺ 19ന് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ രണ്ടാം വർഷ വിദ്യാർഥികൾ തമ്മിൽ കോളജിന് സമീപത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന 4 വിദ്യാർഥികൾക്കു സാരമായ പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കോളജ് അധ്യാപക കൗൺസിൽ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരോട് ടിസി വാങ്ങി പോകാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ ഹൈക്കോടതിയിൽനിന്ന് താൽക്കാലിക ഉത്തരവ് നേടിയിരുന്നു. ഇതേ തുടർന്നാണ് ഇവർ കഴിഞ്ഞ ദിവസം കോളേജിൽ എത്തിയത്. മർദ്ദനത്തെ തുടർന്ന് കോളജിലെ രണ്ടാം വർഷ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന ഫഹീസ് ഉമ്മർ, ബാസിൽ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.
---------------
Hindusthan Samachar / Roshith K