ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
Pathanamthitta , 6 നവംബര്‍ (H.S.) പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്ന ശങ്കര
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.


Pathanamthitta , 6 നവംബര്‍ (H.S.)

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്ന ശങ്കരദാസ് അംഗമായിരുന്നു. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നാണ് ശങ്കർ ദാസ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് നിലവിൽ ലഭ്യമായ വിവരം.

2019 ല്‍ ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല. സ്വര്‍ണത്തിന്‍റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമില്ല.ശങ്കരദാസ് എസ്.ഐ.ടിക്ക് മൊഴി നല്‍കി.

കഴിഞ്ഞദിവസം ശങ്കരദാസിനൊപ്പം ബോര്‍ഡ് അംഗമായിരുന്ന എന്‍.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ പ്രതി മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്.

ശബരിമല ദ്വാരപാലക സ്വർണ്ണം പൂശൽ വിവാദം

2019-ൽ ദ്വാരപാലിക (വാതിൽ കാവൽക്കാരൻ) ശില്പങ്ങളുടെ സ്വർണ്ണം പൂശിയതിന്റെ നവീകരണ വേളയിൽ സ്വർണ്ണം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയാണ് ശബരിമല ക്ഷേത്ര സ്വർണ്ണം പൂശിയതർക്കം. പൊളിച്ചുമാറ്റിയ ചെമ്പ് തകിടുകൾ പുതുക്കിപ്പണിയുന്നതിനായി ചെന്നൈയിലേക്ക് അയച്ചതിനുശേഷം ഗണ്യമായ അളവിൽ സ്വർണ്ണം നഷ്ടപ്പെട്ടു, ഇത് 4.5 കിലോഗ്രാമിലധികം ഭാരം നഷ്ടപ്പെട്ടു, അവ തിരികെ നൽകുന്നതിലെ കാലതാമസം, ശ്രീകോവിലിൽ എത്തുന്നതിനുമുമ്പ് സ്വകാര്യ വസതികളിലേക്കും മറ്റ് ക്ഷേത്രങ്ങളിലേക്കും അനധികൃത വഴിതിരിച്ചുവിടൽ എന്നിവയ്ക്ക് കാരണമായി. സംശയിക്കപ്പെടുന്നവരെ തിരിച്ചറിയുകയും കാണാതായ സ്വർണ്ണത്തെക്കുറിച്ച് രാഷ്ട്രീയ സമ്മർദ്ദവും പൊതുജന പ്രതിഷേധവും നേരിടുകയും ചെയ്ത കേരള ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഈ വിവാദം അന്വേഷിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News