ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍  മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി
Thiruvananthapuram, 7 നവംബര്‍ (H.S.) ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സിപിഎമ്മും കോണ്‍ഗ്രസും വിഷം നിറച്ചിരിക്കുകയാണെന്നും തെറ്റിദ്ധാരണ ഇല്ലാതാക
Rajeev Chandra Sekhar


Thiruvananthapuram, 7 നവംബര്‍ (H.S.)

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍

മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സിപിഎമ്മും കോണ്‍ഗ്രസും വിഷം നിറച്ചിരിക്കുകയാണെന്നും തെറ്റിദ്ധാരണ ഇല്ലാതാക്കാനാണ് ഈ മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പാര്‍ട്ടി എന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയമല്ല, സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത് പോലെ ജനങ്ങളെ വിഡ്ഢികള്‍ ആക്കാനുമല്ല. എല്ലാ മുസ്ലീം വീടുകളും സന്ദര്‍ശിക്കുമെന്നും 20 കൊല്ലമായി ഇടതുവലതു മുന്നണികൾ സൃഷ്ടിച്ച നുണ പൊളിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുസ്ലിം സമൂഹത്തിന്റെ ഇടയിൽ ബി ജെ പിയോടുള്ള വിശ്വാസംശക്തമാക്കാൻ ലക്ഷ്യമിട്ടാണ് മുസ്ലിം ഔട്ട് റീച്ച് പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതെന്ന് കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുൾ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി മോദി സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടി മുസ്ലീം വീടുകളിൽ സമ്പർക്കം നടത്തുമെന്നും ഡോ. അബ്ദുൾ സലാം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News