കോഴിക്കോട്: ഓൺലൈൻ ടാക്സികളെ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്നു ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി.
Kerala, 7 നവംബര്‍ (H.S.) കോഴിക്കോട്∙ നഗരത്തിൽ ഓൺലൈൻ ടാക്സികളെ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്നു കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി. ഊബർ, ഓല തുടങ്ങിയവയുടെ ഓൺലൈൻ ബുക്കിങ് എടുത്തു സർവീസ് നടത്തുന്ന ടാക്സി കാറുക
കോഴിക്കോട്: ഓൺലൈൻ ടാക്സികളെ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്നു ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി.


Kerala, 7 നവംബര്‍ (H.S.)

കോഴിക്കോട്∙ നഗരത്തിൽ ഓൺലൈൻ ടാക്സികളെ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്നു കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി. ഊബർ, ഓല തുടങ്ങിയവയുടെ ഓൺലൈൻ ബുക്കിങ് എടുത്തു സർവീസ് നടത്തുന്ന ടാക്സി കാറുകളെയാണു പാവമണി റോഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റു ടാക്സിക്കാർ തടഞ്ഞത്.

മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണു പ്രശ്നത്തിനു കാരണമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഓൺലൈൻ സർവീസ് നടത്തുന്ന ടാക്സികൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയാണു ടാക്സി ഡ്രൈവർമാർക്കു പ്രചോദനമായതെന്നു നേതാക്കൾ ആരോപിച്ചു.

കോടതി നിർദേശിച്ച എല്ലാ കാര്യങ്ങളും ഡ്രൈവർമാർ ചെയ്തിട്ടുണ്ടെന്നും സർക്കാർ നടപടി സ്വീകരിച്ചാൽ ലൈസൻസ് ആകുമെന്നും നേതാക്കൾ പറഞ്ഞു. ജനങ്ങൾക്കു ന്യായമായ വാടകയിൽ സുരക്ഷിത യാത്ര ഉറപ്പു നൽകുന്ന ഓൺലൈൻ സർവീസിനെ എന്തിനാണ് എതിർക്കുന്നതെന്നും നേതാക്കൾ ചോദിച്ചു.

ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന

ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ യൂബറും ഒലയും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനികളില്‍ ഊബറും ഒലയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു കമ്പനി മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

''ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ലൈസന്‍സ് ഫീയുണ്ട്. അത് അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ പരിരക്ഷ കിട്ടും. അല്ലാതെ ഇപ്പോഴത്തെ യൂബറില്‍ കള്ളത്തരമുണ്ട്. അതിന് നിയമപരമായി സാധുത വരണമെങ്കില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പെര്‍മിഷന്‍ വാങ്ങണം''

അപേക്ഷ അംഗീകരിച്ചാല്‍ മാത്രമെ ഓടാന്‍ പാടുള്ളു. പക്ഷേ ഗുണ്ടായിസം പാടില്ല. ഫീസ് അടച്ചതിന് ശേഷം അവര്‍ക്ക് ഓടാം. അവര്‍ അപേക്ഷിക്കണം അല്ലെങ്കില്‍ തടയപ്പെടും, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ യൂബര്‍ ഡ്രൈവറാകില്ല. വണ്ടികളുടെ ഇന്‍ഷൂറന്‍സ്, ടാക്സ്, രജിസ്ട്രേഷന്‍ എല്ലാം അപ്‍ലോഡ് ചെയ്യണം'' എന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News