Enter your Email Address to subscribe to our newsletters

Kozhikode, 8 നവംബര്‍ (H.S.)
അബു അരീക്കോട് താമസ സ്ഥലത്ത് മരിച്ച നിലയില്‍. നിയമ വിദ്യാർഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്.
താമരശ്ശേരി മർക്കസ് ലോ കോളജില്‍ നിയമ പഠനം നടത്തിവരുകയായിരുന്നു.
അബുവിന്റെ അപ്രതീക്ഷിത വേർപാടില്‍ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഅബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല!
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരൻ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.
നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപർവ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും…
ആരുടെ മുമ്ബിലും ആദർശം അബു അടിയറ വെച്ചില്ല. യു ട്യൂബർ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമർശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR