കെ. ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Thiruvananthapuram, 8 നവംബര്‍ (H.S.) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞദിവസം ചേർന്ന സിപിഐഎം സെക്രട്ടറിയറ്റിന്റെതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർ
K Jayakumar


Thiruvananthapuram, 8 നവംബര്‍ (H.S.)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞദിവസം ചേർന്ന സിപിഐഎം സെക്രട്ടറിയറ്റിന്റെതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകുമെന്ന് പ്രതികരിച്ചു.

ഇന്നലെ ദേവസ്വം മന്ത്രിയെ തൃശൂരിൽ വച്ച് കണ്ടു. തിങ്കളാഴ്ച ഉത്തരവ് ഇറങ്ങുമായിരിക്കും. തീർഥാടനകാലം അടുത്തെത്തിയിരിക്കെയാണ് നിയോഗം ലഭിച്ചത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർഥാടനം ഭംഗിയായി നടത്തണം. അതിനായിരിക്കും മുൻഗണന നൽകുക. മറ്റുകാര്യങ്ങളെ കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പുതിയ സ്ഥാനത്തെ കുറിച്ച് ആശങ്കകൾ ഇല്ല. എല്ലാ കിരീടത്തിലും മുള്ളുള്ളതായി തോന്നിയിട്ടില്ല. അത് വെക്കുന്ന രീതി പോലെ ഇരിക്കും. ഇങ്ങനെ ഒരു സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. ഇതൊരു നിയോഗമായി കാണുന്നു. മറ്റു കാര്യങ്ങൾ ആലോചിച്ച് ചെയ്യും, കെ. ജയകുമാർ.

മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഐഎംജി ഡയറക്ടറുമാണ് ജയകുമാർ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന് കാലാവധി നീട്ടി നൽകാൻ വിജ്ഞാപനമുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. പാർട്ടി നേതാക്കളെ ചുമതല ഏൽപ്പിച്ചാൽ വീണ്ടും വിവാദങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് ജയകുമാറിലേക്ക് സിപിഐഎം എത്തിയത്.

അതേസമയം, ശബരിമല സ്വർണകൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും സുധീഷിനെയും അന്വേഷണസംഘം ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. റിമാൻഡിലുള്ള മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം ഉടൻ അപേക്ഷ നൽകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News