Enter your Email Address to subscribe to our newsletters

Kozikode, 8 നവംബര്‍ (H.S.)
മുക്കം∙ കർഷകരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ സ്ഥാനാർഥികളെ നിർത്താനൊരുങ്ങി കർഷക കൂട്ടായ്മ. മണാശ്ശേരി, കച്ചേരി, മുത്താലം, ഇരട്ടക്കുളങ്ങര, തൂങ്ങംപുറം എന്നീ 5 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
നഗരസഭാധ്യക്ഷന്റെ ഓണററി വൈൽഡ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് പന്നികളെ കൊല്ലാനുള്ള അനുമതിക്കായി രൂക്ഷമായ കാട്ടുപന്നി ശല്യം മൂലം പൊറുതി മുട്ടുന്ന നൂറിലേറെ കർഷകർ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് കർഷകർ മത്സര രംഗത്ത് ഇറങ്ങുന്നത്.
പന്നികളെ വെടിവച്ച് കൊല്ലുന്നതിനുള്ള അനുമതിക്കായി കിഫയുടെ നേതൃത്വത്തിൽ കർഷകർ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തണമോ എന്നും വരും ദിവസങ്ങളിൽ ആലോചിക്കും എന്നാണ് ലഭ്യമായ വിവരം .
മണാശ്ശേരി കൊടുവാപിടി മല, കുറുപ്പും കെട്ട്, കണിയാർക്കുഴി, മുത്താലം, തൂങ്ങംപുറം, പൊറ്റശ്ശേരി, വട്ടോളിപ്പറമ്പ്, നെല്ലിക്കുന്ന്, ചെമ്പക്കോട്ട് മല, ചേന്ദമംഗല്ലൂർ, കച്ചേരി, പച്ചക്കാട്, പൂളപ്പൊയിൽ തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമെന്ന് ഭാരവാഹികൾ പറഞ്ഞു.
---------------
Hindusthan Samachar / Roshith K