Enter your Email Address to subscribe to our newsletters

Kerala, 9 നവംബര്‍ (H.S.)
വന്ദേഭാരതിൽ വിദ്യാർത്ഥികൾ ദേശഭക്തി ജ്വലിപ്പിക്കുന്ന ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അന്വേഷണപ്രഖ്യാപനം ദേശവിരുദ്ധരെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ള അപഹാസ്യ പ്രഖ്യാപനം മാത്രമെന്ന് എബിവിപി സംസ്ഥാനം സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്.
കുട്ടികള്‍ പാടിയ ഗണഗീതം മഹാഅപരാധമെന്ന് പറഞ്ഞ് പിണറായി വിജയനും കെ.സി വേണുഗോപാലും വി ശിവൻകുട്ടിയുമെല്ലാം കൊറച്ചു പ്രസ്താവന നടത്തിയാൽ ദേശഭക്തിയോ ദേശഭക്തി ഉളവാക്കുന്ന ഗീതങ്ങളോ ഈ നാട്ടിൽ നിന്നും തുടച്ചുമാറ്റാനാകില്ല.
കുട്ടികള്‍ പാടിയ വരികളുടെ അര്‍ഥം പൊതു സമൂഹത്തിനു മനസിലായിട്ടുണ്ട്.
ഭാരതമാതാവിനെ പുകഴ്‍ത്തുന്നതിനോട് അസഹിഷ്ണുത പുലര്‍ത്തുന്നവരുടെ കൂറ് ആരോടെന്ന് രാജ്യത്തിനാകെ ബോധ്യപ്പെട്ടു.
ഇത്തരം വിവാദങ്ങൾ പൊതു സമൂഹം മനസ്സിലാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിയുടെ അന്വേഷണപ്രഖ്യാപനം നനഞ്ഞ പടക്കം മാത്രമെന്നും അത് പൊട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിൻ്റെ ഗാനം സർക്കാരിൻ്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR