Enter your Email Address to subscribe to our newsletters

Bihar, 9 നവംബര്‍ (H.S.)
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. നവംബർ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്.
അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കുമ്പോൾ ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S