Enter your Email Address to subscribe to our newsletters

Thiruvananthapuram, 9 നവംബര്‍ (H.S.)
എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ ആറാം ദിവസമായ ഞായറാഴ്ചയും പുരോഗതി ദൃശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.
സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് 6മണി വരെ ഏകദേശം 6445755 പേർക്ക് ( 23. 14% )എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.
ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
നവംവർ 25 നുള്ളിൽ SIR ൻ്റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം BLO മാർ പൂർത്തീകരിച്ചിരിക്കണമെന്നും BLO മാരുടെ പ്രകടനം ERO മാരും AERO മാരും BLO സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർമാരുമായി ഇന്ന് നടന്ന വീഡിയോ കോൺഫറൻസിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
കേരളത്തെ സംബന്ധിച്ചിടത്തോളം നവംബർ 25 ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് ദുർഘടങ്ങൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR