താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു
Kozhikode, 9 നവംബര്‍ (H.S.) സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിലും പോലീസ് സംര
Freshcut plant


Kozhikode, 9 നവംബര്‍ (H.S.)

സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിലും പോലീസ് സംരക്ഷണയിലുമാണ് ഫാക്ടറി തുറന്നത്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

താമരശ്ശേരി അമ്ബായത്തോടുള്ള ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറല്‍ എസ്.പിക്ക് നിർദേശം നല്‍കി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാന്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാൻ്റ് പ്രവർത്തിക്കുമ്ബോള്‍ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.

കേസിലെ പ്രതികള്‍ ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ 100 മീറ്റർ പരിധിയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണം. പ്ലാൻ്റ് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ റൂറല്‍ പൊലീസ് മേധാവിക്ക് നിർദേശം. നേരത്തെയുള്ള പോലീസ് സംരക്ഷണത്തിനു പുറമേയാണിത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുകയോ നിയമം കൈയ്യിലെടുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി. ഫ്രഷ് കട്ട് സ്ഥാപന അധികൃതരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാൻ്റില്‍ മലിനീകരണ പ്രശ്നമുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തണം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍, PCB ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കണമെന്നും കോടതി. ഹരജി നവംബർ 21 ന് വീണ്ടും പരിഗണിക്കും

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News