Enter your Email Address to subscribe to our newsletters

Kottayam, 9 നവംബര്‍ (H.S.)
മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും 2026 ജനുവരി 2, 3 തീയതികളിലായി ആചരിക്കും.
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്ന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ബിനു കെ. ചെറിയാന്‍ എന്നിവരാണ് ജനറൽ കൺവീനർമാർ. ഫാ. ബിനു മാത്യൂസ് ഇട്ടി, ജിന്റോ കെ. വര്‍ഗീസ്, അനില്‍ മോന്‍ എന്‍.എ. എന്നിവർ പബ്ലിസിറ്റി കണ്‍വീനര്‍മാരായും, ഫാ. തോമസ് ജോര്‍ജ്, ഫാ. ജിബിന്‍ സഖറിയ, ഫാ. മാത്യു പി. കുര്യന്‍, ഷൈജു കെ. മാത്യു, മനു വര്‍ഗീസ്, കുര്യന്‍ പുന്നൂസ്,, ജേക്കബ് ഫിലിപ്പ്, ജ്യോതിഷ് പോള്‍, ജോയി മാത്യു, കെ.സി. ചാക്കോ, സിബി കെ. വര്‍ക്കി, മോനി കല്ലംപറമ്പില്‍, പ്രമോദ് ജേക്കബ്, റോബിന്‍ രാജു എന്നിവരെ വിവിധ കമ്മറ്റികളുടെ കൺവനീർമാരായും തെരഞ്ഞെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR