Enter your Email Address to subscribe to our newsletters

Bengaluru, 9 നവംബര്‍ (H.S.)
ആര്‍എസ്എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയില്ലെന്ന് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസ് നയങ്ങളെയാണ് പിന്തുടരുന്നത്. അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കില്‍, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വോട്ട് കോൺഗ്രസിന് നല്‍കുമായിരുന്നു. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആര്‍എസ്എസില്‍ പ്രവേശനമില്ല. സമൂഹത്തെ ഒന്നിപ്പിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഭിന്നിപ്പിക്കാനാണ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
ആര്‍എസ്എസ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘം സമൂഹത്തെ ഒന്നിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നത്; രാഷ്ട്രീയം ഭിന്നിപ്പിക്കാനാണ്. നയങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നതായിരുന്ന ആര്‍എസ്എസിന്റെ ആഗ്രഹം. ബിജെപി ആ ആവശ്യം നിറവേറ്റി. കോണ്‍ഗ്രസ് അതിനെ പിന്തുണച്ചിരുന്നെങ്കില്‍, പ്രവര്‍ത്തകര്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമായിരുന്നു. എല്ലാ പാര്‍ട്ടികളും ഭാരതീയ പാര്‍ട്ടികളായതുകൊണ്ട് അവയെല്ലാംതന്നെ തങ്ങളുടേതുമാണ്. രാഷ്ട്രീയത്തെയല്ല, രാഷ്ട്രനീതിയെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നത്. തങ്ങളാഗ്രഹിച്ച ദിശയിലേക്ക് രാജ്യത്തെ വഴിനടത്തുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് ആര്‍എസ്എസില്‍ ചേരാന്‍ അനുവാദമുണ്ടോ എന്ന ചോദ്യത്തിനും ഭാഗവത് മറുപടി നല്‍കി. സംഘത്തില്‍ ബ്രാഹ്‌മണര്‍ക്കോ ഏതെങ്കിലും ജാതിയില്‍പ്പെട്ടവര്‍ക്കോ മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ പ്രവേശനമില്ല. മുസ്ലിങ്ങളായാലും ക്രിസ്ത്യാനികളായാലും അവരുടെ വേര്‍തിരിവുകള്‍ പുറത്തുവെച്ച് സംഘത്തിലേക്ക് വരാം. ശാഖയിലേക്ക് വരുമ്പോള്‍ ഭാരതമാതാവിന്റെ പുത്രനായാണ് വരുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ശാഖയില്‍ വരുന്നുണ്ട്. പക്ഷേ, തങ്ങള്‍ അവരുടെ കണക്കെടുക്കുകയോ ആരാണെന്ന് ചോദിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ നിയമങ്ങള്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല എന്നതിനാലാണ് ആര്‍എസ്എസ് ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ ഒരു കൂട്ടമാണ് തങ്ങള്‍. തങ്ങളെ മൂന്നുതവണ നിരോധിച്ചു. ഓരോ തവണയും കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ ഭരണഘടനാ വിരുദ്ധരല്ല എന്നതിനാല്‍ത്തന്നെ രജിസ്‌ട്രേഷന്റെ ആവശ്യമില്ല. ഹിന്ദുമതംപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എതിര്‍ക്കുംതോറും ശക്തിപ്പെടുന്ന സംഘടനയാണ് ആർഎസ്എസെന്നും അദ്ദേഹം കൂട്ടിച്ചേ
ർത്തു
---------------
Hindusthan Samachar / Sreejith S