തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Kerala, 9 നവംബര്‍ (H.S.) തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും. എന്യൂമറേഷൻ ഫോം വിതരണത്തിൽ
64.64 crore voters cast their votes in Lok Sabha Elections 2024, setting a world record, Election Commission releases report


Kerala, 9 നവംബര്‍ (H.S.)

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ.

ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും.

എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്‌ചയും നല്ല പുരോഗതിയുണ്ടായി.

25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്‌തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News