തൃശൂർ വരന്തരപ്പിള്ളിയിലെ അര്‍ച്ചനയുടെ മരണം; അമ്മായിയമ്മ അറസ്റ്റില്‍
Kerala, 1 ഡിസംബര്‍ (H.S.) തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍. ഭര്‍‍ത്താവ് ഷാരോണിന്‍റെ അമ്മ രജനി (49) യെ റിമാന്‍ഡ് ചെയ്തു. സ്ത്രീധനപീഡന വകുപ്പുകള്‍ ചുമത്തി
തൃശൂർ വരന്തരപ്പിള്ളിയിലെ അര്‍ച്ചനയുടെ മരണം; അമ്മായിയമ്മ അറസ്റ്റില്‍


Kerala, 1 ഡിസംബര്‍ (H.S.)

തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍. ഭര്‍‍ത്താവ് ഷാരോണിന്‍റെ അമ്മ രജനി (49) യെ റിമാന്‍ഡ് ചെയ്തു. സ്ത്രീധനപീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

നവംബര്‍ 26 ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഭർതൃപീഢനത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സ്ത്രീധനമില്ലാത്തതിന്‍റെ പേരില്‍ അർച്ചനയെ ഷാരോണ്‍ പീഡിപ്പിച്ചെന്നും ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നും നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News