Enter your Email Address to subscribe to our newsletters

Kerala, 1 ഡിസംബര്‍ (H.S.)
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് BJP യിൽ ചേർന്നു. മുൻ പഞ്ചയത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് ബി ജെ പി യിൽ ചേർന്നത്. കഴിഞ്ഞയാഴ്ച കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിരുന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.
---------------
Hindusthan Samachar / Roshith K