Enter your Email Address to subscribe to our newsletters

Kerala, 1 ഡിസംബര്‍ (H.S.)
ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ കൂടുതൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. അതേസമയം ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ അഞ്ചാംദിവസവും ഒളിവിലാണ്. വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല.
മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും എം.എൽ.എ വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടത് ഒരു ചുവന്ന ഫോക്സ്‌വാഗണ് കാറിലാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സിനിമ താരത്തിന്റെ വാഹനം എന്നത് സംശയിച്ചു അന്വേഷണ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്
പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.രാഹുൽ ഒളിവിൽ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR ൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.സിസിടിവി DVR SIT കസ്റ്റഡിയിലെടുത്തു.അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയത്തിൽ കെയർ ടേക്കറെ SIT ചോദ്യം ചെയ്യും.
---------------
Hindusthan Samachar / Roshith K